യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ്ര​ഥ​മ​പ​രി​ഗ​ണ​ന ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി
Tuesday, February 23, 2021 12:40 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നെ​ന്നും ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ആ​ദി​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി എം​പി നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ ന​ട​ന്ന ആ​ദി​വാ​സി അ​വ​കാ​ശ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​നാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തും.

ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്നം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ക്കും. വ​ന​മേ​ഖ​ല​യി​ലെ ബ​ഫ​ർ​സോ​ണ്‍ ആ​ദി​വാ​സി​ക​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രാ​വ​ശ്യ​വും ഉ​ന്ന​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​നും പ​ദ്ധ​തി​ക​ൾ വേ​ണം. ര​ണ്ട് പ്ര​ള​യ​ങ്ങ​ളു​ടെ കെ​ടു​തി​യി​ൽ നി​ന്ന് ആ​ദി​വാ​സി കോ​ള​നി​ക​ൾ ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. പ്ര​ള​യ​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​ധി​വി​ധി കാ​ണാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യാ​ധാ​ര സ​മൂ​ഹ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​ന് മാ​റ്റം വ​ര​ണ​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദി​വാ​സി കോ​ള​നി മു​പ്പ​ൻ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ, പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, ആ​ര്യ​ട​ൻ ഷൗ​ക്ക​ത്ത്, കെ.​ടി.​കു​ഞ്ഞാ​ൻ, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ബാ​ബു​മോ​ഹ​ന​കു​റു​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ കോ​ള​നി​ക​ളി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ്, ശ്യം​ജി​ത്ത്, വ​സ​ന്ത, രാ​ജേ​ഷ്, സു​നി​ൽ, സു​മ, സു​ധ എ​ന്നി​വ​ർ ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ​പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.