ഏ​റ​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഇ​നി സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ
Tuesday, February 23, 2021 12:40 AM IST
മ​ല​പ്പു​റം: ഏ​റ​നാ​ട് താ​ലൂ​ക്ക് ഇ-​ഓ​ഫീ​സ് പ്ര​ഖ്യാ​പ​നം റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി ല​ഭ്യ​മാ​വും. അ​ഡ്വ.​എം.​ഉ​മ്മ​ർ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.
താ​ലൂ​ക്ക് ഇ-​ഓ​ഫീ​സാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 60 പു​തി​യ ക​ന്പ്യൂ​ട്ട​റു​ക​ളും ഹൈ​സ്പീ​ഡ് പ്രി​ന്‍റ​ർ, യു​പി​എ​സ്, നെ​റ്റ് വ​ർ​ക്കിം​ഗ് സം​വി​ധാ​നം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഐ​ടി മി​ഷ​ന് കീ​ഴി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സ്കാ​ൻ ചെ​യ്ത് ഇ​ഓ​ഫീ​സ് സോ​ഫ്റ്റ് വെ​യ​റി​ൽ അ​പ്ലോ​ഡ് ചെ​യ്ത ശേ​ഷം അ​ത​ത് സെ​ക്ഷ​നി​ൽ എ​ത്തു​ന്പോ​ൾ പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് റ​ഫ​റ​ൻ​സ് ന​ന്പ​റ​ട​ക്ക​മു​ള്ള സ​ന്ദേ​ശം ല​ഭി​ക്കും.
പി​ന്നീ​ട് ഈ ​ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ഓ​ഫീ​സ് ക​ട​ലാ​സ് ര​ഹി​ത​മാ​കു​ന്ന​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​കും. ഇ​-ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ന് മു​ന്നി​ൽ മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, അ​ഡ്വ.​പ്രേ​മാ​രാ​ജീ​വ്, സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, എ​ഡി​എം.​ഡോ.​എം.​സി.​റി​ജി​ൽ എന്നിവർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.