കാ​ർ​ഷി​കമേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Tuesday, February 23, 2021 12:42 AM IST
വെ​ട്ട​ത്തൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​സ്ന റ​ഫീ​ഖ് അ​വ​ത​രി​പ്പി​ച്ചു. 29.43 കോ​ടി രൂ​പ വ​ര​വും 28.41 കോ​ടി രൂ​പ ചെ​ല​വും 1.2 കോ​ടി രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ള്ള ബ​ജ​റ്റി​ൽ സേ​വ​ന​മേ​ഖ​ല​ക്ക് 8.74കോ​ടി രൂ​പ​യും ഉ​ൽ​പാ​ദ​ന​മേ​ഖ​ല​ക്ക് 88.76 കോ​ടി രൂ​പ​യും പാ​ശ്ചാ​ത്ത​ല മേ​ഖ​ല​ക്ക് 2.24കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം.​മു​സ്ത​ഫ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, മ​റ്റു​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി, ജീ​വ​ന​ക്കാ​ർ, നി​ർ​വ​ഹ​ണ​ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവർ പ​ങ്കെ​ടു​ത്തു.