കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സ​മ്മേ​ള​നം
Wednesday, February 24, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ന്‍റെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ലോ​ക​മാ​തൃ​ക​യാ​ക്കി ഉ​യ​ർ​ത്തു​ക​യും സം​ര​ക്ഷി​ച്ചു പോ​രു​ക​യും ചെ​യ്യു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​തു​ട​ർ​ച്ച​ക്കാ​യി മു​ഴു​വ​ൻ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.
ചെ​മ്മ​ല​ശ്ശേ​രി​യി​ൽ ടി.​മു​ര​ളീ​ധ​ര​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.​സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ.​ജ​യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി പി.​പ​ത്മ​ജ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ര​വീ​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​ജി.​ശ്രീ​നി​വാ​സ്, കെ.​വി.​പ്ര​സാ​ദ്, വി.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​ന​സീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​ച​ന്ദ്ര​മോ​ഹ​ൻ സ്വാ​ഗ​ത​വും കെ.​അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ-​എ​സ്.​ഗി​രീ​ഷ് (പ്ര​സി​ഡ​ന്‍റ്), കെ.​അ​ബൂ​ബ​ക്ക​ർ (സെ​ക്ര​ട്ട​റി), പി.​സു​ജാ​ത (ട്ര​ഷ​റ​ർ).