ക​ര​ടു​വി​ജ്ഞാ​പ​നം: ക​ർ​ഷ​ക സ​മ​രം വ​നി​ത​ക​ൾ ന​യി​ച്ചു
Wednesday, February 24, 2021 12:56 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ക​രു​വാ​ര​കു​ണ്ടി​ൽ ന​ട​ത്തു​ന്ന ക​ർ​ഷ​ക സ​മ​രം ഇ​ന്ന​ലെ വ​നി​ത​ക​ൾ നേ​തൃ​ത്വം വ​ഹി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ത്തു​ന്ന വെ​യി​ലി​നെ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ഇ​ന്ന​ലെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ കി​ഫ​യും, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ല​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.​
കൃ​ഷി ഭൂ​മി​യി​ൽ യാ​തൊ​രു വി​ധ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​ല്ല​ന്നും ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​വെ​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന വ​നി​ത​ക​ൾ പ​റ​ഞ്ഞു.​വി​വി​ധ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളും ദി​വ​സ​വും സ​മ​ര​പ​ന്ത​ലി​ലെ​ത്തി ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ​രു​ന്നു.​ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ന​സു തു​റ​ന്നാ​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണി​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ ക​ർ​ഷ​ക​ർ എ​ന്നും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലം അ​സ്ത​മി​ക്കു​ക​യാ​ണ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ട്ടും, മ​ല​പ്പു​റം ജി​ല്ല​യി​ലെ നാ​ലും വി​ല്ലേ​ജു​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം.
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഒ​ട്ടേ​റെ ക​ർ​ഷ​ക​രേ​യും, സാ​ധാ​ര​ണ​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ക​രു​വാ​ര​ക്കു​ണ്ട് അ​ൽ​ഫോ​ൻ​സ്ഗി​രി ജം​ഗ്ഷ​നി​ൽ ര​ണ്ടാ​ഴ്ച​യാ​യി അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​ങ്ങി​യ​ത്.