സ്നേ​ഹവീ​ടു​ക​ൾ കൈ​മാ​റി
Wednesday, February 24, 2021 12:59 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​ഒ​എ) നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വെ​ക്കാ​ൻ 32 സെ​ന്‍റ് സ്ഥ​ലം സം​ഭാ​വ​ന ന​ൽ​കി​യ ആ​ന​പ്പ​ട്ട​ത്ത് അ​ബു​വി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ഒ​എ വ​നി​താ ക​മ്മ​റ്റി ന​ൽ​കു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ രാ​ജ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.​ഷെ​റോ​ണ റോ​യി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​പ്ര​ദീ​ഷ്, വാ​ർ​ഡ് അം​ഗം കെ.​കെ.​റം​ല​ത്ത്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ഷെ​ഹീ​ർ, കെ​ജി​ഒ​എ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ശ്രീ​ഹ​രി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ.​എം.​അ​ജി​ത് കു​മാ​ർ, കെ.​വി​ജ​യ​കു​മാ​ർ, ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ, എം.​കെ.​ര​ജ​നി, ഉ​മ്മ​ർ​കോ​യ, അ​ബ്ദു​ൽ ഗ​ഫൂ​ർ, പി.​ഉ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ടാ​ലി​പ്പൊ​യി​ലി​ൽ ആ​ന​പ്പ​ട്ട​ത്ത് അ​ബു വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ൽ നാ​ലും വെ​ള്ളി​മു​റ്റം കൊ​ടീ​രി​യി​ൽ ഒ​രു വീ​ടു​മാ​ണ് കെ​ജി​ഒ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.