ഒ​രു സെ​ന്‍റ് ഹൈ​ടെ​ക് പ​ച്ച​ക്ക​റി തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം
Thursday, February 25, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ഒ​രു സെ​ന്‍റ് ഹൈ​ടെ​ക്ക് പ​ച്ച​ക്ക​റി തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള നൂ​ത​ന പ​ദ്ധ​തി​യാ​ണ് ഒ​രു സെ​ന്‍റ് ഹൈ​ടെ​ക്ക് പ​ച്ച​ക്ക​റി പ​ദ്ധ​തി. ജി​ല്ലാ ത​ല​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം.
ഒ​രു സെ​ന്‍റി​ൽ ബ​ണ്ടെ​ടു​ത്ത് സ​ന്പു​ഷ്ടീ​ക​രി​ച്ച ജൈ​വ​വ​ളം, തു​ള്ളി ന​ന സം​വി​ധാ​നം ഒ​രു​ക്കി അ​തി​ന് മു​ക​ളി​ൽ ഷീ​റ്റൊ​രു​ക്കി തൈ​ക​ൾ ന​ട്ട് കൊ​ടു​ക്ക​ു ന്ന​താ​ണ് ഈ ​പ​ദ്ധ​തി.
ഇ​തി​ന് പു​റ​മെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വ​ള​ങ്ങ​ളും ജൈ​വ കീ​ട​നാ​ശി​നി കി​റ്റും ഇ​തോ​ടൊ​പ്പം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കും. 2000 രൂ​പ​യാ​ണ് ഗു​ണ​ഭോ​ക്തൃ​വി​ഹി​തം. ഇ​ത്ത​ര​ത്തി​ൽ 83 തോ​ട്ട​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.
അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ ശ്രീ​ലേ​ഖ, കൃ​ഷി ഓ​ഫീ​സ​ർ റ​ബീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.