എ​യ​ർ​പോ​ർ​ട്ടി​ലെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Friday, February 26, 2021 12:14 AM IST
മ​ഞ്ചേ​രി: പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജു​ബൈ​ൽ കെഎം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്ത കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​ന്പ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്തി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. കൂ​ടാ​തെ നാ​ട്ടി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ 1800 രൂ​പ മു​ട​ക്കി ആ​ർ​ടി​പി​സി​ആ​ർ വീ​ണ്ടും ചെ​യ്യ​ണം.

തു​ട​ർ​ന്ന് ക്വാ​റ​ന്‍റെ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്പോ​ൾ വീ​ണ്ടും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്യേ​ണ്ട​താ​യു​ണ്ട്. കു​ടും​ബ​മാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന പ്ര​വാ​സി​ക​ൾ ഇ​തു​മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക ചെ​ല​വാ​ണ് വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത്. തൊ​ഴി​ൽ ന​ഷ്ട​വും ദീ​ർ​ഘ​കാ​ല​മാ​യി തൊ​ഴി​ലും ശ​ന്പ​ള​വു​മി​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ൽ​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജു​ബൈ​ൽ ക​ഐം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് ഫാ​സ് മു​ഹ​മ്മ​ദ​ലി, ഭാ​ര​വാ​ഹി​ക​ളാ​യ യു.​എ.​റ​ഹീം, ജാ​ഫ​ർ തേ​ഞ്ഞി​പ്പ​ലം, ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.