‍മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Saturday, February 27, 2021 11:51 PM IST
എ​ട​ക്ക​ര: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. വീ​ട് പൂ​ട്ടി​പ്പോ​യ വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് കോ​രം​ക്കു​ന്ന് സ്വ​ദേ​ശി​നി​യു​ടെ വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​തു​റ​ന്ന് അ​ല​മാ​ര​യും മേ​ശ​യും ത​ക​ര്‍​ത്ത് നാ​ലുപ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 47,000 രൂ​പ​യും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. കാ​ര​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്‌​ക്വാ​ഡ് ഉ​ള്‍​പ്പെ​ടെ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.
മു​ണ്ട ആ​ശാ​രി​പൊ​ട്ടി​യി​ലെ കൊ​ട്ടേ​ക്കാ​ട്ട് സോ​നു തോ​മ​സി​ന്റെ വീ​ട്ടി​ലെ റാ​ട്ട​പ്പു​ര​യി​ല്‍ നി​ന്നും നൂ​റ് റ​ബ​ര്‍​ഷീ​റ്റു ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. കോ​ര​ന്‍​കു​ന്ന്, മ​ണ​ല്‍​പാ​ടം ഭാ​ഗ​ങ്ങ​ളി​ലെ പ​ല വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര പോ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

എ​ട​ക്ക​ര​യി​ലെ വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നു ഡോ​ക്ട​ര്‍ പ്ര​മോ​ഷ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും ഭാ​ര്യ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യി പ്ര​മോ​ഷ​നാ​യി പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.