നി​ല​മ്പൂ​രി​ല്‍ സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം മ​ത്സ​രി​ക്കും
Saturday, February 27, 2021 11:51 PM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡി​ത്തി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നം. രാ​ഹു​ല്‍ ഗാ​ന്ധി എം​പി പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്കു വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി വച്ച് പു​ഴു​വ​രി​ച്ചു ന​ശി​ച്ച സം​ഭ​വം സ​മൂ​ഹ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​താ​യി സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​താ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​മ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നും യുഡിഎ​ഫി​നും ഏ​റ്റ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും​ഫോ​റം നേ​രെ​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​നി​യും ഇ​തേ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടാ​ല്‍ നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 2016 ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ഈ ​ദു​ര​വ​സ്ഥ പാ​ര്‍​ട്ടി​ക്ക് വ​രാ​തി​രി​ക്കാ​ന്‍ നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ അ​ടി​യ​ന്തി​ര​മാ​യി പി​രി​ച്ചു വി​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത പ​ക്ഷം യ​ഥാ​ര്‍​ത്ഥ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ച് നി​ല​മ്പു​രി​ല്‍ സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​മെ​ന്നും നി​ല​മ്പു​രി​ല്‍ ചേ​ര്‍​ന്ന സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം നേ​തൃ​യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കെ. ​ക​രു​ണാ​ക​ര​ന്‍ സ്റ്റ​ഡി സെ​ന്റ​ര്‍ ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​പി. മോ​ഹ​ന്‍​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രു​ന്ത​ന്‍ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, മു​ജീ​ബ്, നാ​സ​ര്‍ വെ​ട്ടേ​ക്കോ​ട​ന്‍, സി.​എ​ച്ച്. കു​ഞ്ഞാ​പ്പു​ട്ടി, ഉ​ലു​വാ​ന്‍ ബാ​ബു, എം.​എ. കു​ഞ്ഞു​ട്ടി, കെ. ​മു​ജീ​ബ് റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.