ക​ർ​ഷ​ക​ർ​ക്കു നേ​രേ വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി; ക​ർ​ഷ​ക ര​ക്ഷാ സേ​ന രൂ​പീ​ക​രി​ക്കും
Monday, March 1, 2021 11:45 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​ർ ക​ർ​ഷ​ക​ർ​ക​ർ​ക്കു നേ​രേ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​താ​യി പ​രാ​തി. സ്വ​ന്തം പു​ര​യി​ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ച്ച​ത് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ത​ട​യു​ക​യും രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ​ഴി​യി​ൽ കൂ​ടി യാ​ത്ര ചെ​യ്യു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​ർ​ക്കു നേ​രേ ക​യ്യേ​റ്റ ശ്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്.
കേ​ര​ളാ എ​സ്റ്റേ​റ്റ് വി​ല്ലേ​ജി​ൽ പെ​ട്ട കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി മു​റി​ച്ച​പ്പോ​ഴാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ അ​ന്യാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തെ​ങ്ങും​പ​ള്ളി​കു​ന്നേ​ൽ ബെ​ന്നി, ത​റ​യി​ൽ അ​ബു, കു​ന്നി​ൽ സോ​മ​ൻ തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച​പ്പോ​ഴാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.
ഇ​തോ​ടെ ക​ർ​ഷ​ക ജ​ന​ത​യു​ടെ സ്വൈ​ര ജീ​വി​തം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏ​ഴ് പ​തി​റ്റാ​ണ്ടി​ന​പ്പു​റം കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന​തും നി​യ​മ​പ്ര​കാ​ര​മു​ള്ള സ​ർ​വേ രേ​ഖ​ക​ളു​മു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വ​കാ​ശ ലം​ഘ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ ചെ​റു​ക്കു​ന്ന​തി​ന് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ര​ക്ഷാ സേ​ന രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ക​രു​വാ​ര​കു​ണ്ടി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന്ന ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന ക​ർ​ഷ​ക​സ​മ​രം ഇ​ല​ക്ഷ​ൻ പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ താ​ല്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യും ക​ർ​ഷ​ക നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തിരേ​യാ​ണ് കി​ഫ​യും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി സ​മ​രം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.