മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം: ജില്ലാ കളക്ടർ
Monday, March 1, 2021 11:46 PM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ​ക​ള​ക്ട​ർ പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, വോ​ട്ടി​ങ്ങ് മെ​ഷീ​നു​ക​ൾ, പോ​ളി​ങ്ങ്് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ല​ഭ്യ​ത, അം​ഗ​പ​രി​മി​ത​രാ​യ​വ​ർ​ക്കും 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മം, ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം, ഇ​ല​ക്‌്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ രൂ​പീ​കൃ​ത​മാ​യ വി​വി​ധ സ്ക്വാ​ഡു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ കൂ​ടെ ര​ണ്ടു പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. ഗൃ​ഹ സ​ന്ദ​ർ​ശ​ന​ത്തി​നു അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. റോ​ഡ് ഷോ​യ്ക്ക് അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും ക​ള​ക്ട​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.
പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ പൊ​തു​സ്ഥ​ല​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം അ​വ നീ​ക്കം ചെ​യ്ത് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്ക് ക​ണ​ക്കാ​ക്കും.
മ​ത​പ​ര​മാ​യ​തും വ്യ​ക്തി വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള​ള​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ വേ​ള​യി​ൽ പാ​ടി​ല്ല. മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള​ള പ്ര​ചാ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. മൈ​ക്ക് അ​നു​മ​തി​യു​ള​ള​വ​ർ​ക്കു മാ​ത്ര​മേ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ഇ​ല​ക‌്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 28 മൈ​താ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​വു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​ക​ളി​ൽ മാ​സ്കു​ക​ൾ എ​ല്ലാ​വ​രും ധ​രി​ച്ചി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണം. കൈ​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ചോ, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗി​ച്ചോ ഇ​ട​ക്കി​ട​ക്ക് ക​ഴു​ക​ണ​മെ​ന്നും പ്ര​സം​ഗി​ക്കു​ന്പോ​ഴും മാ​സ്ക്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​സ്റ്റി​ക് നി​ർ​മി​ത വ​സ്തു​ക്ക​ൾ പാ​ടെ ഒ​ഴി​വാ​ക്ക​ണം. പേ​പ്പ​ർ, തു​ണി തു​ട​ങ്ങി​യ പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങു​ന്ന വ​സ്തു​ക്ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
എ​ഡി​എം ഡോ.​എം.​സി റെ​ജി​ൽ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ടി രാ​കേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ.​എ അ​ബ്ദു​ൾ റ​ഷീ​ദ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.