പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന്
Tuesday, March 2, 2021 11:50 PM IST
നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രാ​ഥ​മി​ക പ​രി​ശീ​ല​ന ക്ലാ​സ് ന​ൽ​കു​ന്നു. ഇ​ന്നു നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ വ​ച്ചാ​ണ് ക്ലാ​സ്.
നി​ല​ന്പൂ​ർ മ​ണ്ഡ​ല പ​രി​ധി​യി​ലെ താ​ഴെ പ​റ​യു​ന്ന വി​ല്ലേ​ജു​ക​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യും നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രും ഈ ​വ​ർ​ഷം തു​ല്യ ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​ൻ യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​രും പ​രി​ശീ​ല​ന ക്ലാ​സി​ല പ​ങ്കെ​ടു​ക്ക​ണം.
താ​ഴെ പ​റ​യു​ന്ന വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം.
വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, എ​ട​ക്ക​ര, പോ​ത്തു​ക​ൽ, കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ക്കു ഇ​ന്നു ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടു​മു​ത​ൽ മൂ​ന്ന​ര വ​രെ​യും ചു​ങ്ക​ത്ത​റ, നി​ല​ന്പൂ​ർ, ക​രു​ളാ​യി, അ​മ​ര​ന്പ​ലം എ​ന്നീ വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​ർ​ക്കു മൂ​ന്ന​ര മു​ത​ൽ അ​ഞ്ചു വ​രെ​യു​മാ​യി​രി​ക്കും ക്ലാ​സ്.