കെ​എ​സ്ഇ​ബി ജീ​വ​നക്കാ​ര​നു മ​ർ​ദ​നം
Tuesday, March 2, 2021 11:50 PM IST
അ​ങ്ങാ​ടി​പ്പു​റം: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ​തി​രേ കൈയേറ്റം. അ​ങ്ങാ​ടി​പ്പു​റം സെ​‌ക‌്ഷ​നി​ലെ വ​ർ​ക്ക​ർ ക​രി​ഞ്ചാ​പ്പാ​ടി സ്വ​ദേ​ശി ചാ​ട്ടു​പോ​ക്കി​ൽ ഷൗ​ക്ക​ത്ത​ലി (40) യെ​യാ​ണ് ഏ​താ​നും പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. അ​ടി​യേ​റ്റ പ​രി​ക്കു​ക​ളോ​ടെ ഷൗ​ക്ക​ത്ത​ലി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ അ​ങ്ങാ​ടി​പ്പു​റം ജം ​ഗ്ഷ​നി​ൽ മ​ല​പ്പു​റം റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​ത പോ​സ്റ്റി​ൽ സ്ഥാ​പി​ച്ച പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം.
ഷി​ഹാ​ബ്, ഹാ​രി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ർ​ദ​നം ന​ട​ന്ന​തെ​ന്ന് ഷൗ​ക്ക​ത്ത​ലി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ബി​എ​ൽ​ഒ​മാ​രും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ക​ള​ക്ട​ർ അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​രും അ​വ​ര​വ​രു​ടെ കീ​ഴി​ൽ വ​രു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ബി​എ​ൽ​ഒ​മാ​രും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം.