കി​ട​പ്പു രോ​ഗി​ക്ക് കൈ​ത്താങ്ങ്
Thursday, March 4, 2021 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ന​ട്ടെ​ല്ലി​ന് ക്ഷ​തം സം​ഭ​വി​ച്ച് കി​ട​പ്പി​ലാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് തെ​രു​വി​ൽ പാ​ട്ടു​പാ​ടി സം​ഗീ​ത കൂ​ട്ടാ​യ്മ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​മാ​ഹ​രി​ച്ച​ത് അ​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ.
ക​രു​വാ​ര​കു​ണ്ടി​ലെ ഗാ​നോ​ൽ​സ​വം സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​ണ് ക​ണ്ണ​ത്ത് സ്വ​ദേ​ശി ചെ​റു​മ​ല ഉ​സ്മാ​ന്‍റെ ചി​കി​ൽ​സ​യ്ക്കാ​യി പാ​ട്ടു​വ​ണ്ടി​യു​മാ​യി 51,980 രൂ​പ സ​മാ​ഹ​രി​ച്ച​ത്. കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫാ​റൂ​ഖ് ചെ​ർ​പ്പു​ള​ശേ​രി​യി​ൽ നി​ന്നു വാ​ർ​ഡ് അം​ഗം നു​ഹ്മാ​ൻ പാ​റ​മ്മ​ൽ തു​ക ഏ​റ്റു​വാ​ങ്ങി. ഗാ​നോ​ത്സ​വം പ്രി​സിഡ​ന്‍റ് അ​നി​ൽ, സെ​ക്ര​ട്ട​റി അ​ലി, വി​ജ​യ​ൻ ക​രു​വാ​ര​ക്കു​ണ്ട്, ഹാ​രി​സ്, ര​മേ​ഷ് ബാ​ബു, ബൈ​ജു, സ​ന്തോ​ഷ്, ഷൈ​ജു, ജി​ഹാ​ദ്, നാ​ജൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.