മ​ല​യോ​ര മേ​ഖ​ല ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്
Friday, March 5, 2021 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​ധാ​ന ന​ദി​ക​ളും നീ​ർ​ച്ചോ​ല​ക​ളും വ​റ്റി​വ​ര​ണ്ട​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.​വേ​ന​ൽ ക​ന​ക്കും മു​ന്പു ത​ന്നെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.
ഒ​ലി​പ്പു​ഴ​യു​ടെ ഉ​ത്ഭ​വ​കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള ക​ൽ​ക്കു​ണ്ട് ഭാ​ഗ​ത്തും പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞു വ​രി​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ൽ​ക്കു​ണ്ട് ഭാ​ഗ​ത്ത് ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലും കു​റ​ഞ്ഞ തോ​തി​ലാ​ണെ​ങ്കി​ലും നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​യി ക​ൽ​ക്കു​ണ്ടി​ലാ​ണ് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്ന​ത്.
പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും കാ​ര​ണ​ം പു​ഴ​ക​ളി​ൽ ചെ​ളി​യും മ​ണ​ലും അ​ടി​ഞ്ഞു​കൂ​ടി​യ​താ​ണ് നീ​രൊ​ഴു​ക്ക് കു​റ​യാ​നി​ട​യാ​ക്കി​യ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​വ​ശ്യ​ത്തി​നു വെ​ള്ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പു​ഴ​യി​ലു​ട​നീ​ള​മു​ള്ള ചെ​ളി​യും മ​ണ​ലും കോ​രി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.