ഓ​ട്ടോ​യി​ടി​ച്ച് യു​പി സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം
Friday, March 5, 2021 10:48 PM IST
മ​ഞ്ചേ​രി : സു​ഹൃ​ത്തു​മാ​യി റോ​ഡ​രി​കി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കെ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ഹാ​രാ​ജ്ഗ​ഞ്ച് ബൗ​ശാ​ക്ക് രു​ദ്രൗ​ലി കു​ട​ഹ ബ​ജാ​ർ രാ​മോ​യു​ഗ​രാ​ഹി​ന്‍റെ മ​ക​ൻ രാ​മ​ർ​ഷാ (45) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര മ​ണി​യോ​ടെ പു​ല്ലൂ​ർ ജൂ​മാ​മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

സു​ഹൃ​ത്ത് അ​മ​ർ​നാ​ഥു​മാ​യി സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ മ​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നു വ​ന്ന ഓ​ട്ടോ​റി​ക്ഷ രാ​മ​ർ​ഷാ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : സാ​വി​ത്രി. മ​ക്ക​ൾ : ബി​ന​യ്, വി​ശാ​ൽ. മാ​താ​വ് : ബേ​ച്നീ​ദേ​വി. എ​സ്ഐ സു​രേ​ഷ് ബാ​ബു ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.