ക​ര​ടു​വി​ജ്ഞാ​പ​നം: ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​ക്കു​മെ​ന്ന്
Saturday, March 6, 2021 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​വ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​ക്കാ​ൻ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും ക​ർ​ഷ​ക​രെ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്തി അ​വ​രു​ടെ വോ​ട്ടു ബാ​ങ്കാ​യാ​ണ് ക​ർ​ഷ​ക​രെ കാ​ണു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.
ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ക​രു​വാ​ര​കു​ണ്ടി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ മൂ​ന്നാ​ഴ്ച്ച​യോ​ളം അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​യി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷം ശ​ക്ത​മാ​ണ്.
സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ക​രു​വാ​ര​കു​ണ്ടി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സ​മ​രം ന​ട​ത്തി​യ​ത്. ഇ​ല​ക്ഷ​ൻ പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ താ​ല്ക്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ട്ടും മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​കു​ണ്ട്, കേ​ര​ളാ എ​സ്റ്റേ​റ്റ്, കാ​ളി​കാ​വ്, ചോ​ക്കാ​ട് എ​ന്നീ നാ​ലു വി​ല്ലേ​ജു​ക​ളെ​യും ബാ​ധി​ക്കു​ന്ന​താ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം.
ഒ​ട്ടേ​റെ ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ർ​ഷ​ക​സ​മ​രം.