പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, March 6, 2021 12:43 AM IST
നി​ല​ന്പൂ​ർ: ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ട്ര​ഷ​റി​ക​ളി​ലെ ഒ​എ/ ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​വാ​നും ട്ര​ഷ​റി സ​ർ​വ​റി​നെ ത​ക​രാ​റി​ലാ​ക്കി ജീ​വ​ന​ക്കാ​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​യും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​വി​ഷ്ണു​ദാ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മി​ഥി​ലേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​വി​ജീ​ഷ്, പി. ​ഹ​നീ​ഫ, സോ​ണി​യ, കെ. ​വി​ഷ്ണു, സി. ​മ​ധു, പി. ​അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ​ക്ക​ട​വ് (സീ​തി​ഹാ​ജി) പാ​ല​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​ട്ടു മു​ത​ൽ 10 ദി​വ​സ​ത്തേ​ക്ക് എ​ട​വ​ണ്ണ​ക്ക​ട​വ് (സീ​തി​ഹാ​ജി) പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. എ​ട​വ​ണ്ണ, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​താ​യി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​വ​ണ്ണ-​അ​രീ​ക്കോ​ട്- മൂ​ർ​ക്ക​നാ​ട് വ​ഴി​യോ മ​ന്പാ​ട്- ഒ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വ​ഴി​യോ ക​ട​ന്നു​പോ​ക​ണ​മെ​ന്നു പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.