സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Saturday, March 6, 2021 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ന​വി​ക​ത​യെ വീ​ണ്ടെ​ടു​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള എം​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റീ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, എം.​കെ. മു​നീ​ർ, കെ.​എം. ഷാ​ജി, പി.​കെ. ഫി​റോ​സ്, പി.​കെ. ഫൈ​സ​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.