മ​ഴ​യി​ലും കാ​റ്റി​ലും തൂ​ത​യി​ലും പ​രി​സ​ര​ത്തും വ​ൻനാ​ശം
Friday, April 9, 2021 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ആ​ലി​പ​റ​ന്പി​ൽ തൂ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ നാ​ശം നേ​രി​ട്ടു. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ പ​തി​ച്ചു. തൂ​ത അ​ന്പ​ലം​കു​ന്ന്, മേ​ലേ​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. അ​ന്പ​ലം​കു​ന്നി​ൽ നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ണ്ട​പാ​ടി മോ​ഹ​ൻ​ലാ​ൽ, പു​ത്ത​ൻ​പീ​ടി​ക രാ​മ​ൻ, ആ​ലി​ക്ക​ൽ കു​ഞ്ഞീ​വി, ചെ​മ്മ​ൻ​കു​ഴി നി​ഷ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​ന്പ​ലം​കു​ന്നി​ൽ മാ​ത്രം മു​പ്പ​തോ​ളം വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മേ​ലേ​കു​ന്നി​ൽ ഏ​ഴു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മൊ​ഴി​വാ​യി. തെ​ങ്ങ്, മാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളും കൂ​റ്റ​ൻ മ​ര​ങ്ങ​ളും പ്ര​ദേ​ശ​ത്ത് നി​ലം​പൊ​ത്തി. പ്ര​ദേ​ശ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണു കാ​ർ ത​ക​ർ​ന്നു. മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞു ആ​ലി​പ്പ​റ​ന്പ് വി​ല്ല​ജ് ഓ​ഫീ​സ​ർ വേ​ണു രാ​ത്രി ത​ന്നെ പ്ര​കൃ​തി​ക്ഷോ​ഭ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു നാ​ശ​ന​ഷ്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി നൗ​ഷാ​ദ​ലി, പ​ഞ്ചാ​യ​ത്തം​ഗം ഹം​സ​ക്കു​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ സി.​പി.കി​ഷോ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​ര​വും സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ങ്ങ​ൾ വീ​ണ​തി​നെ തു​ട​ർ​ന്ന് തെ​ക്കേ​പ്പു​റം- തൂ​ത ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സ​വും നേ​രി​ട്ടു. അ​ഗ്നി ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു പീ​ന്നീ​ട് ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കി. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി. മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണു പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മൂ​ർ​ക്ക​നാ​ട് പ​ടി​ഞ്ഞാ​റ്റും​പു​റ​ത്ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്കു തെ​ങ്ങ് വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ജി​ല്ലാ ട്രോ​മാ കെ​യ​ർ കു​ള​ത്തൂ​ർ യൂ​ണി​റ്റി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബാ​ർ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സി​റാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ർ​ക്ക​നാ​ട്, യൂ​ണി​റ്റ് അം​ഗം റി​യാ​സ് മൂ​ർ​ക്ക​നാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് രാ​ത്രി വൈ​കി​യും സേ​വ​ന സ​ന്ന​ദ്ധ​രാ​യ​ത്.