അം​ബേ​ദ്ക​ർ അ​വാ​ർ​ഡ് ശ​ശി പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക്
Monday, April 12, 2021 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ഡോ. ​ഭീം റാ​വു അം​ബേ​ദ്ക​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ശ​ശി പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക് ല​ഭി​ച്ചു.
സി​നി​മ, ഡോ​ക്യു​മെ​ന്‍ററി വി​ഭാ​ഗ​ത്തി​ലെ അ​വാ​ർ​ഡി​നാ​ണ് ശ​ശി പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ഹ​നാ​യ​ത്. 17ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി സം​വി​ധാ​നം ചെ​യ്ത ’വെ​ളി​ച്ചം’ എ​ന്ന ഡോ​ക്യു​മെ​ന്‍ററി​യാ​ണ് അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്.