അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ൽ ലോ​റി മ​റി​ഞ്ഞു
Tuesday, April 13, 2021 1:16 AM IST
അ​ങ്ങാ​ടി​പ്പു​റം: പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ൽ ലോ​റി​യി​ടി​ച്ചു വീ​ണ്ടും അ​പ​ക​ടം. ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു നി​ന്നു ത​ണ്ണി​മ​ത്ത​നു​മാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് താ​ഴ​ത്തെ റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.

നാ​ലു വ​രി​യാ​യി ക​ട​ന്നു പോ​കു​ന്ന പാ​ത പെ​ട്ടെ​ന്ന് ചു​രു​ങ്ങു​ന്ന​തോ​ടെ​യാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. നി​ര​ന്ന റോ​ഡി​ലൂ​ടെ വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​നം ഡ്രൈ​വ​ർ​മാ​ർ പെ​ട്ടെ​ന്ന് മേ​ൽ​പ്പാ​ലം കാ​ണു​ന്ന​തി​നി​ടെ വാ​ഹ​നം വെ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്.

രാ​ത്രി സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന വെ​ളി​ച്ച​ക്കു​റ​വും പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് സൂ​ച​ന ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്നു.

പാ​ലം വ​ന്ന ശേ​ഷം ര​ണ്ടി​ലേ​റെ ത​വ​ണ ഇ​വി​ടെ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന​തോ​ടെ ത​ക​രു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ത​വ​ണ ച​ര​ക്ക് ലോ​റി​യി​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷം

പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടത്താനോ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.