നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം മാ​ലി​ന്യ​കൂ​ന്പാ​രം
Tuesday, April 13, 2021 1:17 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര കേ​ന്ദ്ര​മാ​യി മാ​റി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ചു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യോ ആ​രോ​ഗ്യ​വ​കു​പ്പോ യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കു​ന്നി​ല്ല. നി​ല​ന്പൂ​ർ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ത​ങ്ങ​ളു​ടെ ഹോ​ട്ട​ലി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ ബ​സ്‌​സ്റ്റാ​ൻ​ഡ്് പ​രി​സ​രം തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ യാ​ത്ര​ക്കാ​രും മ​റ്റും ദു​രി​ത​ത്തി​ലാ​ണ്.
നേ​ര​ത്തെ ന​ഗ​ര​സ​ഭ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് ര​ണ്ടു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ ത​ന്നെ രാ​ത്രി​യു​ടെ മ​റ​വി​ൽ ഇ​തു നീ​ക്കം ചെ​യ്തു. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു വീ​ട്ടി​ക്കു​ത്ത് റോ​ഡി​ലേ​ക്ക് പോ​കു​ന്ന ന​ട​വ​ഴി​യോ​ടു ചേ​ർ​ന്നാ​ണ് ചാ​ക്കു​ക​ളി​ൽ കെ​ട്ടി വ്യാ​പ​ക​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പും ന​ഗ​ര​സ​ഭ​യും മ​ന​സു വെ​ച്ചാ​ൽ ഇ​തു ത​ട​യാ​നാ​കും. എ​ന്നാ​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ക​ർ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ​കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​രി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള സ്ഥ​ല​മാ​യി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം മാ​റി​യി​രി​ക്കു​ക​യാ​ണ്.