കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ മ​ത​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണം
Wednesday, April 14, 2021 12:11 AM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് മ​ത​സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ. ഇ​ഫ്താ​ർ വി​രു​ന്നു​ക​ളി​ൽ ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത് പ​ര​മാ​വ​ധി നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും എ​ഡി​എം എം.​സി റെ​ജി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന മ​ത​സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള​വ​രും അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും പ്രാ​ർ​ഥ​ന​യ്ക്കാ​യി മ​സ്ജി​ദു​ക​ളി​ൽ എ​ത്തേ​ണ്ട​തി​ല്ല. പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ര​മാ​വ​ധി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.
മു​സ​ല്ല വീ​ട്ടി​ൽ നി​ന്നു കൊ​ണ്ടു​വ​ര​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഭ​ക്ഷ​ണ വി​ത​ര​ണം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്യാ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ളി​ലും രാ​ത്രി ന​മ​സ്കാ​ര​ത്തി​നും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.