വൃക്ക രോ​ഗി​ക്ക് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കാ​രു​ണ്യ​സ്പ​ർ​ശം
Saturday, April 17, 2021 12:20 AM IST
കാ​ളി​കാ​വ് : കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കാ​രു​ണ്യ​സ്പ​ർ​ശം മാ​തൃ​ക​യാ​യി. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ചെ​ങ്കോ​ട്ടി​ൽ വൃക്ക രോ​ഗി​യു​ടെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് സ്വ​രൂ​പി​ച്ച് ന​ൽ​കി​യ​ത് ഒ​ന്ന​ര ല​ക്ഷം രൂ​പ.
ഏ​റെ മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്തി​ക്ക് നാ​ട്ടു​കാ​രി​ൽ നി​ന്ന് വ​ൻ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. കാ​ളി​കാ​വ് ചെ​ങ്കോ​ട്ടി​ലെ അ​ൻ​വ​ർ കു​ട്ട​ശ്ശേ​രി എ​ന്ന കി​ഡ്നി രോ​ഗി​യു​ടെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്കാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഫ​ണ്ട് സ്വ​രൂ​പി​ച്ച് കൈ​മാ​റി​യ​ത്.ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ടി ​കെ ഗോ​പി , സി ​ഡി എ​സ് പ്ര​സി​ഡ​ന്‍റ് സി ​ശാ​ഹി​ന, പ​ഞ്ചാ​യ​ത്ത് അംഗങ്ങളായ ര​മാ രാ​ജ​ൻ, ക​വി​താ സാ​ജു, ബ്ലോ​ക്ക് അം​ഗം കെ ​ത​ങ്ക​മ്മു, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യ ക​മ്മി​റ്റി പ്ര​തി​നി​ധി ഒ ​എം ഇ​മ്പി​ച്ചി​ക്കോ​യ, ഒ ​പി ന​വാ​ഫ്, കെ ​അ​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ​ക്ക് തു​ക കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​അ​ബ്ദു​ൾ ശു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സാ സ​ഹാ​യ ക​മ്മിറ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.