30,000 കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഉ​ട​ൻ എ​ത്തും
Sunday, April 18, 2021 11:10 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ആ​ശ​ങ്ക​യാ​യി വ​ർ​ധി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്നു. കൂ​ടു​ത​ൽ പേ​ർ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ നി​ന്നു 30,000 കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ അ​ടു​ത്ത ദി​വ​സം ജി​ല്ല​യി​ലെ​ത്തും. ഇ​തോ​ടെ പ്ര​തി​രോ​ധ ക്യാ​ന്പു​ക​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വ​രെ 4,38,200 പേ​രാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത​ത്. 3,98,568 പേ​ർ ഒ​ന്നാം ഡോ​സ് വാ​ക്സി​നും 39,632 പേ​ർ ര​ണ്ടാം ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 1,825 പേ​രാ​ണ് പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ത്ത​ത്.