കോ​വി​ഡ്: ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധ​ന​യ്ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ
Tuesday, April 20, 2021 12:16 AM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നു അ​നു​സ​രി​ച്ച് ചി​കി​ത്സാ​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ണെ​ന്നു ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പു​തി​യ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ സു​സ​ജ്ജ​മാ​ണെ​ന്നു ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ കോ​വി​ഡ് വാ​രി​യ​ർ എം.​ജി രാ​ജ​മാ​ണി​ക്യ​വും വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​വും മു​ന്നൊ​രു​ക്ക​വും വി​ല​യി​രു​ത്തി​യ​ത്.
കോ​വി​ഡ് വാ​രി​യ​ർ എം.​ജി രാ​ജ​മാ​ണി​ക്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ സെ​ന്‍റ​റു​ക​ൾ പു​ന:​സ്ഥാ​പി​ക്കും.
മൂ​ന്നു സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ഇ​തി​ന​കം ത​ന്നെ സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.
ഇ​തി​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ണെ​ന്നും മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ലു​ക​ൾ ഉ​ണ്ടാ​കി​ല്ല. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ്വ​യം ത​യാ​റാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.