കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്കനെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, April 20, 2021 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്കനെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന​മ​ങ്ങാ​ട് ഒ​ലി​യ​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ (40) ആ​ണ് ആ​ന​മ​ങ്ങാ​ട് ടൗ​ണി​ൽ മ​ജീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ വീ​ണ​ത്. 35 അ​ടി താ​ഴ്ച​യും അ​ഞ്ച​ടി വെ​ള​ള​വു​മു​ള​ള കി​ണ​റ്റി​ൽ വൈ​കു​ന്നേ​രം 4.30നു ​മു​രി​ങ്ങ​ക്കാ​യ് പ​റി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ൽ നി​ന്നു അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജ്ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹി​മാ​ൻ കി​ണ​റ്റി​ല​ിറ​ങ്ങി നെ​റ്റ്, റോ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു രാ​ജ​നെ പു​റ​ത്തെ​ടു​ത്തു.
വീ​ഴ്ച​യി​ൽ കാ​ലി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റ രാ​ജ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്നു എംഇഎ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്് ആ​ശു​പ​ത്രി​ലേ​ക്കും കൊ​ണ്ടു​പോ​യി. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.അ​ബ്ദു​ള്ള, എം.അ​ബ്ദു​ൾ ജ​ലീ​ൽ, എ.​പി.​നി​യാ​സു​ദീ​ൻ, ഹോം​ഗാ​ർ​ഡു​മാ​രാ​യ പി.​മു​ര​ളി, കെ.​വി.സു​രേ​ന്ദ്ര​ൻ,എ​ന്നി​വ​രും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷ​ഫീ​ഖ് അ​മ്മി​നി​ക്കാ​ട്, അ​ൻ​വ​ർ മ​ല​ബാ​ർ, ഷ​ഫീ​ഖ് ശാ​ന്ത​പു​രം എ​ന്നി​വ​രും ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.