മലപ്പുറത്തു 1,874 പേർക്കു കൂടി കോവിഡ്
Thursday, April 22, 2021 12:33 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,874 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ അ​നു​ദി​നം വ​ർ​ധി​ക്കു​ന്പോ​ൾ നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​മാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി തീ​ർ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 1,804 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 67 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. രോ​ഗ​ബാ​ധി​ത​രി​ൽ ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​തി​നി​ടെ 165 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​യ​ക്കു ശേ​ഷം രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,25,829 ആ​യി. ജി​ല്ല​യി​ല​ിപ്പോ​ൾ 28,859 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 12,813 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 322 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററുക​ളി​ൽ 200 പേ​രും 178 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററുക​ളി​ലു​മാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 638 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.
കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും പൊ​തു​സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും കോ​വി​ഡ് ബാ​ധ ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.