കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു തു​വൂ​ർ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം നീ​ക്കി​വ​യ്ക്കും
Thursday, May 6, 2021 12:01 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25 ല​ക്ഷം രൂ​പ നീ​ക്കി​വ​യ്ക്കാ​ൻ തു​വൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മെ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ഇ​തി​നു പു​റ​മേ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ പ്ര​തീ​ക്ഷാ ഡെ ​കെ​യ​ർ സെ​ന്‍റ​റി​ന്‍റെ​യും തു​വൂ​ർ പാ​ലി​യേ​റ്റീ​വി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കും. ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നീ​ലാ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ എ​ന്നി​വ​യ്ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഭ​ര​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി.
സെ​ന്‍റ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​ർ​ആ​ർ​ടി മു​ഖേ​ന എ​ത്തി​ക്കും. രോ​ഗ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റും ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണം തു​ട​രു​ക​യാ​ണ്. 90 ശ​ത​മാ​നം ആ​ളു​ക​ളി​ലേ​ക്കും മ​രു​ന്നു എ​ത്തി​യി​ട്ടു​ണ്ട്.
ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന അ​നൗ​ണ്‍​സ്മെ​ന്‍റ് ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ബൈ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ. ജ​ലീ​ൽ, എ​ൻ.​കെ. നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.