അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​പ്ലൈ​കോ കി​റ്റു​ക​ൾ ന​ൽ​കി
Thursday, May 13, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​നാ​യി സ​പ്ലൈ​കോ ത​യാ​റാ​ക്കി​യ 11 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ സ​പ്ലൈ​കോ താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ ബി. ​അ​ഷ​റ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പി.​എം അം​ജ​തി​നു കൈ​മാ​റി.
ജൂ​ണി​യ​ർ മാ​നേ​ജ​ർ ശി​വ​ദാ​സ​ൻ പി​ലാ​പ​റ​ന്പി​ൽ, പീ​പ്പ​ൾ​സ് ബ​സാ​ർ മാ​നേ​ജ​ർ എ.​പി അ​ർ​ജു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ലി​സ്റ്റ് പ്ര​കാ​രം 900 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്.

പ്രതിരോധ ഫണ്ടിലേക്കു തുക നൽകി

പെരിന്തൽമണ്ണ:ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ ഓക്സിമീറ്റർ ചലഞ്ചിലേക്കു ഏലംകുളം പാലിയേറ്റീവ് കെയർ സൊസൈറ്റി 16 ഓക്സിമീറ്ററുകളും പഞ്ചായത്തിന്‍റെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് 25000 രൂപയും സൊസൈറ്റിയുടെ പ്രസിഡന്‍റ് പുതുമന പുരുഷോത്തമൻ നന്പൂതിരിയും സെക്രട്ടറി എ.കെ മുഹമ്മദും ചേർന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.സുകുമാരനു കൈമാറി.