മൊ​ബൈ​ൽ ഫോ​ണ്‍ റെ​ഡി; ന​ദ​ക്ക് ഇ​നി പ​ഠി​ക്കാം
Saturday, June 12, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ന​ദ ഫാ​ത്തി​മ​യ്ക്ക് ആ​ശ്വാ​സം. പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പു​തി​യൊ​രു ഫോ​ണ്‍ സ്വ​ന്ത​മാ​യി ല​ഭി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി​യി​ലു​ള്ള ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ദാ ഫാ​ത്തി​മ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നു​കാ​ണി​ച്ച് എം​എ​ൽ​എ​യ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. വി​വ​രം എം​എ​ൽ​എ ഉ​ട​നെ ത​ന്നെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും മു​ൻ​പ്ര​വാ​സി​യു​മാ​യ കു​റ്റീ​രി മാ​നു​പ്പ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
മാ​നു​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഫോ​ണ്‍ വാ​ങ്ങി ന​ദ​ക്ക് ന​ൽ​കി. മാ​നു​പ്പ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി, മു​സ്ത​ഫ ചേ​ലാ​ക്കോ​ട​ൻ, ഉ​നൈ​സ് ക​ക്കൂ​ത്ത്, മൊ​യ്തു കി​ഴ​ക്കേ​തി​ൽ, കെ.​എം റാ​ഷി​ക്ക്, മു​സ്ത​ഫ ഷി​ജാ​സ്, കെ.​എം. മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​ർ ന​ദ​യു​ടെ വീ​ട്ടി​ലെ​ത്തി ഫോ​ണ്‍ കൈ​മാ​റി.