വ​ള്ളി​ക്കു​ന്നി​ലെ തീ​ര​ദേ​ശ​ങ്ങ​ൾ 15ന് ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും
Sunday, June 13, 2021 1:16 AM IST
തേ​ഞ്ഞി​പ്പ​ലം : വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ 15ന് ​ഉ​ച്ച​ക്ക് ര​ണ്ടി​നു വ​ള്ളി​ക്കു​ന്നി​ലെ​ത്തും.

വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ട​ലു​ണ്ടി ന​ഗ​രം, ആ​ന​ങ്ങാ​ടി, അ​രി​യ​ല്ലൂ​ർ ബീ​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പ്ര​കൃ​തി നാ​ശ​ങ്ങ​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടു മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു മ​ത്സ്യ​ബ​ന്ധ​ന വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സ്ഥ​ലം എം​എ​ൽ​എ പി. ​അ​ബ്ദു​ൾ ഹ​മീ​ദ് മ​ന്ത്രി​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തനു​സ​രി​ച്ചാ​ണ് 15 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ആ​ന​ങ്ങാ​ടി​യി​ലും പി​ന്നീ​ട് അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ലും മ​ന്ത്രി​യെ​ത്തു​ന്ന​ത്.