റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം
Tuesday, June 15, 2021 12:01 AM IST
കാ​ളി​കാ​വ്: വെ​ന്തോ​ട​ൻ​പ​ടി മു​ത്ത​ൻ ത​ണ്ട് റോ​ഡി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഡ്രൈനേ​ജ് ശു​ചീ​ക​ര​ണം മൂ​ലം റോ​ഡ് ത​ക​ർ​ന്നു. മു​ത്ത​ൻ​ത​ണ്ട് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ്. ഒാ​രോ വ​ർ​ഷ​ക്കാ​ല​വും പ്ര​ദേ​ശവാ​സി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​കാ​റാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി അ​ഴു​ക്ക് ചാ​ൽ നി​ർ​മിച്ചി​രു​ന്നു.
ഇ​ത് ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് മൂ​ടി​യ​തോ​ടെ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മപ​ഞ്ചാ​യ​ത്ത് അധി​കൃ​ത​ർ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്. ഇ​തോ​ടെ പ​ല ഭാ​ഗ​ത്തും മ​ണ്ണ് ഇ​ടി​യു​ക​യും കോ​ണ്‍​ക്രീ​റ്റ് ത​ക​രു​ക​യും ചെ​യ്തു. ഓ​വു​പാ​ല​ത്തി​ൽ വ്യാ​സം കു​റ​ഞ്ഞ പ​ഴ​യ പൈ​പ്പു​ക​ൾ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തും മ​ണ്ണി​ടി​ഞ്ഞ് അ​ട​ഞ്ഞ​ത് കൂ​ടു​ത​ൽ പ്ര​യാ​സ​മാ​യി.

പ്ര​തി​ഷേ​ധി​ച്ചു

നി​ല​ന്പൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​എ​സ്.​യു. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കളി​വണ്ടി ഉ​രു​ട്ടി പ്ര​തി​ഷേ​ധി​ച്ചു. പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.