ക​ന​ത്ത​മ​ഴ​യി​ൽ തൂ​ത​പ്പു​ഴ​യി​ലെ പ​ന്പ് ഹൗ​സ് ത​ക​ർ​ന്നു
Tuesday, June 15, 2021 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ആ​ലി​പ്പ​റ​ന്പി​ലെ തൂ​തപ്പുഴ പ​ന്പ്ഹൗ​സ് ത​ക​ർ​ന്നു. സ​മീ​പ​ത്തെ ഒ​ട്ട​ന​വ​ധി കൃ​ഷി​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന പ​ന്പ്ഹൗ​സാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. മ​ഴ​യി​ൽ തൂ​ത​പ്പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പ​ന്പ് ഹൗ​സ് ത​ക​ർ​ന്നു ഒ​ലി​ച്ചു​പോ​യ​ത്. പു​ഴ​യു​ടെ ഭീ​ത്തി​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

2005 ൽ ​നി​ർ​മി​ച്ച പ​ന്പ് ഹൗ​സ് 2019 ൽ ​പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ആ​ലി​പ്പ​റ​ന്പ് തൂ​ത​പു​ഴ പ്ര​ദേ​ശ​ത്തെ ഒ​ട്ട​ന​വ​ധി ക​ർ​ഷ​ക​ർ ജ​ല​സേ​ച​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ന്പ് ഹൗ​സാ​ണി​ത്. പ​ന്പ്ഹൗ​സ് പു​ന​ർ​നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു വാ​ർ​ഡ് മെം​ബ​ർ ശാ​ര​ദ മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു.