സു​ഹ​റ പ​ടി​പ്പു​ര​യു​ടെ വി​യോ​ഗം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി
Tuesday, June 15, 2021 11:52 PM IST
ക​രു​വാ​ര​കു​ണ്ട്: ക​വ​യി​ത്രി​യും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സു​ഹ്റ പ​ടി​പ്പു​ര​ക്ക് (40) നാ​ടും വീ​ടും യാ​ത്രാ​മൊ​ഴി​യേ​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്രി​യ​പ്പെ​ട്ട​വ​ൾ​ക്ക് അ​ന്ത്യ​യാ​ത്ര​ചൊ​ല്ലി. ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ചൊവ്വാഴ്ച രാ​വി​ലെ എ​ട്ടു മ​ണി​ക്ക് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സു​ഹ​റ ക​വ​യി​ത്രി​യു​ടെ വി​യോ​ഗം മ​ല​യോ​ര മേ​ഖ​ല​യെ ഒ​ന്നാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്‍റെ് തൂ​ലി​ക​യി​ലൂ​ടെ മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ബാധിക്കുന്ന മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് ക​വി​ത​ക​ൾ ര​ചി​ച്ചു ശ്ര​ദ്ധേ​യ​യാ​യ ക​വ​യ​ത്രി​യാ​യി​രു​ന്നു സു​ഹ​റ​ പ​ടി​പ്പു​ര. അ​നീ​തി​ക​ൾ​ക്കെ​തി​രെ വാ​ക്കു​ക​ൾ കൊ​ണ്ട് ജ്വാ​ല തീ​ർ​ത്ത ക​വ​യ​ത്രി​യു​ടെ വേ​ർ​പാ​ട് ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. ക​രു​വാ​ര​കു​ണ്ടി​ന്‍റെ പേ​രും പെ​രു​മ​യും അ​ന്യ​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ച്ച നാ​ടി​ന്‍റെ സാം​സ്കാ​രി​ക​മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ച അ​വ​രു​ടെ വേ​ർ​പാ​ട് നാ​ട്ടി​ലെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യ്ക്കും തീ​രാ​ന​ഷ്ട​മാ​യി.
അ​ധ്യാ​പി​ക​യും യു​വ​ക​വ​യ​ത്രി​യു​മെ​ന്ന നി​ല​യി​ൽ നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​ക​ളി​ലെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​വ​ർ.
സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ കാ​വ്യ​വി​ഷ​യ​മാ​ക്കി​യ സു​ഹ്റ സാ​മൂ​ഹി​ക തി·​ക​ൾ​ക്ക് നേ​രെ ക​വി​ത കൊ​ണ്ട് വി​ര​ൽ ചൂ​ണ്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ്, ഇ​നി ക​ന​ൽ പ​ക്ഷി​ക​ൾ പാ​ട​ട്ടെ’ എ​ന്നീ ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ ര​ചി​ച്ച ടീ​ച്ച​ർ നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ക​വി​ത​ക​ളെ​ഴു​താ​റു​മു​ണ്ട്.
പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ എം.​എ​ൻ.​കു​റു​പ്പ് കാ​വ്യ​പു​ര​സ്കാ​രം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ക​വി​താ അ​വാ​ർ​ഡ്, മാ​ർ തോ​മ സ്കൂ​ൾ ടീ​ച്ചേ​ഴ്സി​ന്‍റെ ന​വ​തി പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ നേ​ടി. ക​രു​വാ​ര​കു​ണ്ട് ത​ട്ട​കം സാം​സ്കാ​രി​ക വേ​ദി അം​ഗ​മാ​യ സു​ഹ്റ ജ​ൻ​മ​നാ​ടി​ന്‍റെ ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി. കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.