റോ​ഡി​ന് ഭീ​ഷ​ണി​യാ​യി വെ​ള്ള​ക്കെ​ട്ട്
Tuesday, June 15, 2021 11:52 PM IST
എ​ട​ക്ക​ര: ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത റോ​ഡി​ന് ഭീ​ഷ​ണി​യാ​യി വെ​ള്ള​ക്കെ​ട്ട്. എ​ട​ക്ക​ര -പാ​ലേ​മാ​ട്-​മ​രു​ത റോ​ഡി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണ​വും മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഡ്രൈ​നേ​ജ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പി​ടി​വാ​ശി​ക​ളും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ക​രു​നെ​ച്ചി, പ​ള്ളി​പ്പ​ടി ടൗ​ണ്‍, പാ​ലേ​മാ​ട് പാ​ലം, നാ​രോ​ക്കാ​വ് ടൗ​ണ്‍, മൊ​ല്ല​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡി​ന് ഭീ​ഷ​ണി​യാ​യി വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​ത്. ചെ​റി​യൊ​രു മ​ഴ​പെ​യ്താ​ൽ പോ​ലും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ്ര​ക​ട​മാ​ക്കു​ന്നു. പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച ഉ​ട​നെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കൂ​ട്ടം നാ​രോ​ക്കാ​വി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ടാ​റി​ങ് ഇ​ള​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
റോ​ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ലു​മു​ള്ള വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.