വി​ക​സ​നവി​രു​ദ്ധ ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്
Wednesday, June 23, 2021 12:21 AM IST
മ​ല​പ്പു​റം: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ല​വ​ർ​ധ​ന​വി​നു സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വ​ച്ച് വി​ക​സ​ന വി​രു​ദ്ധ ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഓ​ൾ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി കെ.​എം അ​ക്ബ​ർ അ​റി​യി​ച്ചു.
സി​മ​ന്‍റ്, സ്റ്റീ​ൽ, ടാ​ർ എ​ന്നി​വ​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​വ​ർ​ധ​ന​വു കാ​ര​ണം നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്.. ക​രാ​റു​കാ​ർ​ക്കു സി​മ​ന്‍റ്, ക​ന്പി, ടാ​ർ എ​ന്നി​വ​യ്ക്ക് എ​സ്റ്റി​മേ​റ്റ് തു​ക​യി​ൽ നി​ന്നു വ​ർ​ധി​പ്പി​ച്ച വി​ല അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.