മൂ​ന്നു താ​ലൂ​ക്കാ​ശു​പ​ത്രി​ക​ൾ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​കും
Thursday, June 24, 2021 1:14 AM IST
മ​ല​പ്പു​റം: ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ സ്പെ​ഷ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​ക്കി ഉ​യ​ർ​ത്തു​ന്ന​ത് മൂ​ന്നു താ​ലൂ​ക്കാ​ശു​പ​ത്രി​ക​ൾ. തി​രൂ​ര​ങ്ങാ​ടി, വ​ണ്ടൂ​ർ, അ​രീ​ക്കോ​ട് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക​ളാ​ണ് ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സ​ന്പൂ​ർ​ണ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ന്ന​ത്. ഓ​രോ സ്ഥാ​പ​ന​ത്തി​നും മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ 27 ആ​ശു​പ​ത്രി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് 2.10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ആ​ധു​നി​ക ലേ​ബ​ർ റൂം, ​കു​ട്ടി​ക​ളു​ടെ വാ​ർ​ഡ്, ജ​ന​റ​ൽ വാ​ർ​ഡ്, സ​ർ​ജി​ക്ക​ൽ വാ​ർ​ഡ്, സൗ​ക​ര്യ​പ്ര​ദ​മാ​യ രോ​ഗീ​സൗ​ഹൃ​ദ ഒ.​പി, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, മോ​ഡേ​ണ്‍ ഡ്ര​ഗ് സ്റ്റോ​ർ, ഫാ​ർ​മ​സി, ല​ബോ​റ​ട്ട​റി, എ​ക്സ്റേ, സി.​ടി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ന്പൂ​ർ​ണ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​വു​ക. കെ​ട്ടി​ടം, ഫ​ർ​ണി​ച്ച​ർ, ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ​യാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.