റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി
Thursday, June 24, 2021 1:14 AM IST
മ​ഞ്ചേ​രി: ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് തു​ട​രു​ന്നു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 23 വ​രെ 20 അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളും 228 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളും, 103 സ​ബ്സി​ഡി കാ​ർ​ഡു​ക​ളും പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ന​ർ​ഹ​മാ​യി സ​ബ്സി​ഡി കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​ർ ജൂ​ണ്‍ 30ന​കം പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റ​ണം. സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പ​ട്ട 385 റേ​ഷ​ൻ കാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ ന​ന്പ​ർ ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല.
പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ അ​ന​ർ​ഹ​മാ​യാ​ണ് സ​ബ്സി​ഡി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 4,78,597 അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ ന​ന്പ​റു​ക​ൾ ഇ​തു​വ​രെ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.