ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങിയ ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
Monday, July 26, 2021 12:50 AM IST
പാ​ണ്ടി​ക്കാ​ട്: ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ന്പാ​ന​ങ്ങാ​ടി സ്വ​ദേ​ശി സി.കാ​ളി​ദാ​സ​ൻ (68), സു​ൽ​ത്താ​ൻ റോ​ഡി​ലെ ക​ള​ത്തി​ൽ ജ​സീ​ർ (21) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രും ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ട്ടി​ലു​ള്ള​വ​ർ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ വീ​ട്ടി​ലെ അം​ഗ​ങ്ങ​ളോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ന്ന​തി​നാ​ണ് ജ​സീ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ത​ന്‍റെ ക​ട തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കാ​ളി​ദാ​സ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
ഡി ​സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​രീ​ക്ഷ​ണ​വും ന​ട​പ​ടി​ക​ളും ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.