ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​ട​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, July 30, 2021 12:21 AM IST
ക​രു​വാ​ര​കു​ണ്ട്: അ​ക്ഷ​യ ഉ​ൾ​പ്പ​ടെ ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​ട​പ്പി​ച്ച ക​രു​വാ​ര​കു​ണ്ടി​ലെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. നീ​റ്റ് പ​രീ​ക്ഷ, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, സ്കോ​ള​ർ​ഷി​പ്പ് തു​ട​ങ്ങി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ൾ എ​ങ്ങോ​ട്ട് പോ​കു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക​ൾ.
എ​ന്നാ​ൽ ഡി - ​കാ​റ്റ​ഗ​റി നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റും പ്ര​തി​ക​രി​ച്ചു.
നി​ല​വി​ൽ സ​ർ​ക്കാ​ർ സം​ബ​ന്ധ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ്. ഇ​തി​ൽ പ​ല അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി വെ​ള്ളി​യാ​ഴ്ച്ച അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.
ഇ​തി​നി​ട​യി​ലാ​ണ് വ്യാ​ഴാ​ഴ്ച ക​രു​വാ​ര​കു​ണ്ടി​ലെ അ​ക്ഷ​യ കേ​ന്ദ്രം ഉ​ൾ​പ്പ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ൻ സെ​ന്‍ററു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ കി​ഴ​ക്കേ​ത​ല​യി​ലെ അ​ക്ഷ​യ സെ​ന്‍ററി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
ഡി- ​കാ​റ്റ​ഗ​റി​യി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ന​നു​മ​തി ഉ​ള്ള​തെ​ങ്കി​ലും നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ക്ഷ​യ സെ​ന്‍ററു​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഇ​ള​വു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
തു​വ്വൂ​രി​ലെ അ​ക്ഷ​യ കേ​ന്ദ്രം അ​വി​ടു​ത്തെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് അ​ട​പ്പി​ച്ച​തി​നാ​ലാ​ണ് ക​രു​വാ​ര​കു​ണ്ടി​ലും ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും, ഇ​ത് ജ​ന​ത്തെ വ​ല​ക്കു​ക​യാ​ണ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​മാ​ണ് താ​ൻ ന​ട​പ്പാ​ക്കി​യ​തെ​ന്നും, ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ പ്ര​തി​ക​ര​ണം.