വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ വാ​ൾ​ക്ക​റു​ക​ൾ ന​ൽ​കി
Friday, July 30, 2021 12:21 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ തു​വ്വൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യി​ലേ​ക്ക് വാ​ൾ​ക്ക​റു​ക​ൾ ന​ൽ​കി.​ കൂ​ട്ടാ​യ്മ അ​ഡ്മി​ൻ ഷാ​നു ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ സു​ബൈ​റി​ന് വാ​ൾ​ക്ക​റു​ക​ൾ കൈ​മാ​റി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം തു​വ്വൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി തീ​ർ​ക്കു​ന്നു എ​ന്ന് മ​ന​സ്‌​സി​ലാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ൽ​പ​ന്തു​ക​ളി പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ വാ​ട്സ് ആപ്പ് ഗ്രൂ​പ്പ് എ​ട്ട് വാ​ൾ​ക്ക​റു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ചെ​ന്പ​ൻ ഷി​ഹാ​ബു​ദ്ദീ​ൻ, ഫ​വാ​സ് ത​യ്യി​ൽ, കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ൻ പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി പ​റ​വെ​ട്ടി സൈ​ത​ല​വി, കെ.​പി.​ക​ബീ​ർ, കാ​ള​ന്പു​ലാ​ൻ സൈ​ത​ല​വി, കു​രി​ക്ക​ൾ സൈ​ത​ല​വി, സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​വി​ൽ മു​ന്നൂ​റോ​ളം രോ​ഗി​ക​ളു​ടെ ആ​ശ്ര​യകേ​ന്ദ്ര​മാ​യ തു​വ്വൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കാ​ൻ സു​മ​ന​സു​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ സു​ബൈ​ർ ആ​വ​ശ്യ​പ്പെ​ട്ടു.