ജൈ​വ​വൈ​വി​ധ്യ സ്കൂ​ൾ അ​വാ​ർ​ഡ് ക​രു​വാ​ര​കു​ണ്ട് ഹ​യ​ർസെ​ക്ക​ൻ​ഡ​റി​ക്ക്
Saturday, July 31, 2021 2:21 AM IST
ക​രു​വാ​ര​കു​ണ്ട്: ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ 2020 ലെ ​മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ വി​ദ്യാ​ല​യ അ​വാ​ർ​ഡ് ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. കാ​ന്പ​സ് ഒ​രു പാ​ഠ​ശാ​ല എ​ന്ന കാ​ന്പ​യി​നി​ൽ വി​ദ്യാ​ർ​ഥി, ര​ക്ഷ​ക​ർ​തൃ, അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ങ്ങി​യ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി ഉ​ദ്യാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക്കാ​ണ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അ​ര ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ല​ഭി​ക്കു​ക.
ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ഏ​ഴ​ര ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 2018 ൽ ​തെ​റാ​പ്പി പാ​ർ​ക്ക് തു​റ​ന്ന​ത്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​മു​റി എ​ന്ന ത​ര​ത്തി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഉ​ദ്യാ​ന​ത്തി​ൽ അ​വ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, വ്യാ​യാ​മ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ബ​ട്ട​ർ​ഫ്ളൈ​സ്, പ​ഴ​വ​ർ​ഗ, ഒൗ​ഷ​ധ, പ​ച്ച​ക്ക​റി, മ​ൽ​സ്യ ഉ​ദ്യാ​ന​ങ്ങ​ളും ഇ​തി​ലു​ണ്ട്.
അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ള​ട​ങ്ങി​യ ‘മ​ധു​ര​വ​നം’​കു​ട്ടി​ക​ൾ ത​ന്നെ സം​ര​ക്ഷി​ച്ചു വ​രു​ന്നു. കാ​ന്പ​സി​ലെ വി​വി​ധ വൃ​ക്ഷ​ങ്ങ​ൾ, ചെ​ടി​ക​ൾ, ജീ​വി​ക​ൾ എ​ന്നി​വ​യു​ടെ ര​ജി​സ്റ്റ​റും സൂ​ക്ഷി​ക്കു​ന്നു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ ക്ലാ​സു​മു​റി​യാ​യ വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യ​വും സ്കൂ​ളി​ലു​ണ്ട്. മി​ക​ച്ച ഫോ​റ​സ്ട്രി ക്ല​ബ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം അ​വാ​ർ​ഡു​ക​ളും സ്കൂ​ളി​നു ല​ഭി​ച്ചി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ.ക​രീം, മു​ൻ പ്ര​സി​ഡ​ന്‍റ് ഇ.​ബി.ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​ശി​വ​ശ​ങ്ക​ര​ൻ, എ​ൻ.​മു​ര​ളി, എ. ​വി​നോ​ദ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.