ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ചാ​ലി​യാ​റി​ൽ പ​രി​ശീ​ല​നം ന​ട​ത്തി
Sunday, August 1, 2021 12:48 AM IST
നി​ല​ന്പൂ​ർ: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്) ചാ​ലി​യാ​ർ പു​ഴ​യു​ടെ ഓ​ടാ​യി​ക്ക​ൽ ഭാ​ഗ​ത്ത് പ​രീ​ശീ​ല​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​ടീം ക​മാ​ൻ​ഡ​ർ സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 24 അം​ഗ സേ​ന​യാ​ണ് ര​ണ്ടു ഡി​ങ്കി ബോ​ട്ടു​ക​ളി​ലാ​യി പ​രീ​ശീ​ല​നം ന​ട​ത്തി​യ​ത്. പ്ര​ള​യ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു ഏ​തു സ​മ​യ​ത്തും സേ​ന​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ചാ​ലി​യാ​റി​ൽ പ​രീ​ശീ​ല​നം ന​ട​ത്തി​യ​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ര​ണ്ടു എ​സ്ഐ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 25 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം നി​ല​ന്പൂ​രി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. പൊ​ന്നാ​നി​യി​ൽ നി​ന്നാ​ണ് സം​ഘം നി​ല​ന്പൂ​രി​ൽ എ​ത്തി​യ​ത്. ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഇ​തി​ന​കം സം​ഘം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. നാ​ല് ഡി​ങ്കി ബോ​ട്ടു​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
രാ​വി​ലെ ചാ​ലി​യാ​റി​ന്‍റെ മാ​ന​വേ​ദ​ൻ സ്കൂ​ൾ ഭാ​ഗ​ത്തെ ക​ട​വി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പ​രീ​ശീ​ല​ന​ത്തി​നു സ്ഥ​ലം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു ക​ണ്ട​തോ​ടെ മ​ന്പാ​ട് ടാ​ണ ക​ട​വി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മ​ല്ലെ​ന്നും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ കു​റ​വാ​ണെ​ന്നും ക​ണ്ട​തോ​ടെ​യാ​ണ് ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ താ​ഴെ ഭാ​ഗ​ത്താ​യി പ​രീ​ശീ​ല​നം ന​ട​ത്തി​യ​ത്. ചു​ങ്ക​ത്ത​റ വി​ല്ലേ​ജി​ലെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ആ​ർ. രാ​ജേ​ഷും എ​ൻ​ഡി​ആ​ർ​എ​ഫ് സേ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.