വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം
Sunday, August 1, 2021 12:48 AM IST
മ​ല​പ്പു​റം: നി​ല​വി​ലു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​മു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധം ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച വാ​ഴ​ക്കാ​ട്, വാ​ഴ​യൂ​ർ, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല​യി​ലെ റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. കോ​ഹി​നൂ​രി​ൽ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണം ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് ട്രേ​ഡ് ര​ണ്ടി​ലെ മു​ഴു​വ​ൻ ഒ​ഴി​വു​ക​ളും പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കും. അ​തി​നാ​യി വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, റോ​ഡു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ക​സ​ന സ​മി​തി യോ​ഗം ച​ർ​ച്ച ചെ​യ്തു.
പ്ര​വാ​സി​ക​ൾ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു തി​രി​കെ പോ​കാ​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇ​ല്ലാ​ത്ത ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ പു​തി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ള​ള സ്കൂ​ളു​ക​ളി​ൽ പു​തി​യ ബാ​ച്ചു​ക​ളും ആ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ​യും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ പ്ര​തി​നി​ധി അ​ഡ്വ.​പി. അ​ബു സി​ദീ​ഖ് പ്ര​മേ​യ അ​നു​വാ​ദ​ക​നാ​യി​രു​ന്നു.
ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ടി.​വി. ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, പി. ​ഉ​ബൈ​ദു​ള്ള, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ പ്രേം​കു​മാ​ർ, എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി, രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ പ്ര​തി​നി​ധി വി.​എ. ക​രീം, ജി​ല്ലാ വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റു​മാ​യ പി.​എ. ഫാ​ത്തി​മ്മ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.