കി​ണ​റ്റി​ൽ വീ​ണ നാ​യ​യേയും പൂ​ച്ച​യേ​യും ര​ക്ഷ​പ്പെ​ടു​ത്തി
Monday, August 2, 2021 12:45 AM IST
നി​ല​ന്പൂ​ർ:ച​ന്ത​ക്കു​ന്നി​ൽ വൃ​ന്ദാ​വ​ൻ കോ​ള​നി​യി​ലെ പ​ന്ത്രോ​ളി സ​ഹീ​റി​ന്‍റെ വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ പൂ​ച്ച​യെ​യും നാ​യ​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പൂ​ച്ച​യു​ടെ പി​റ​കെ കൂ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ഇ​വ ര​ണ്ടും വീ​ണ​ത്.
വീ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​പ്ര​കാ​രം എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ​ത്തി ര​ണ്ടി​നെ​യും പു​റ​ത്തെ​ത്തി​ച്ചു.
വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ നാ​യ​യ്ക്ക് മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​രു​ന്നു വ​ച്ചു​ന​ൽ​കി.
ഇ​ആ​ർ​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​എം.​അ​ബ്ദു​ൾ​മ​ജീ​ദ്, ഷം​സു​ദീ​ൻ കൊ​ള​ക്കാ​ട​ൻ, ഡെ​നി അ​ബ്രാ​ഹാം, കെ.​സി. ഷ​ബീ​ർ അ​ലി, ബാ​ബു ഷി​ഹാ​ബ്, സ​ഫീ​ർ മാ​നു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.