ഗോ​വ​ണി​യി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Tuesday, August 3, 2021 10:38 PM IST
മ​ഞ്ചേ​രി: അ​തി​ഥി തൊ​ഴി​ലാ​ളി​യെ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ഗോ​വ​ണി​യി​ൽ നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം കാ​സം​ത​ട്ട് ത​രം​ഗം​പാ​ടി ക​ന്നി​കോ​വി​ൽ ലോ​ക​നാ​ഥ​ന്‍റെ മ​ക​ൻ കേ​ശ​വ​ൻ (37) ആ​ണ് മ​രി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വേ അ​ബ​ദ്ധ​ത്തി​ൽ വീ​ണു മ​രി​ച്ചു എ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് പു​ൽ​പ്പ​റ്റ ക​ള​ത്തും​പ​ടി​യി​ലാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി എ​സ്ഐ ഉ​മ​ർ മേ​മ​ന ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്.