മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ദ്യ​ഡോ​സ് വാ​ക്സീ​ൻ: മാ​തൃ​ക​യാ​യി ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത്
Saturday, September 11, 2021 1:09 AM IST
ചു​ങ്ക​ത്ത​റ:​പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ദ്യ​ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിൻ ന​ൽ​കി ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​ക​ര​ണീ​യ മാ​തൃ​ക. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് 20 വാ​ർ​ഡി​ൽ സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.
33 ഗോ​ത്ര വ​ർ​ഗ കോ​ള​നി​ക​ളു​ള്ള പ​ഞ്ചാ​യ​ത്താ​യി​ട്ടും പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം 33,500 ആ​ണ് ജ​ന​സം​ഖ്യ. ഇ​തി​ൽ 31,000 ആ​ളു​ക​ൾ​ക്കും ആ​ദ്യ​ഡോ​സ് വാ​ക്സീ​ൻ ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.
കു​റു​ന്പ​ല​ങ്ങോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ര​ൻ, കോ​ട്ടേ​പ്പാ​ടം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​സി​യ സു​ഹാ​ന എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഏ​കോ​പി​പ്പി​ച്ചാ​ണ് സ​ന്പൂ​ർ​ണ ആ​ദ്യ​ഡോ​സ് വാ​ക്സീ​നേ​ഷ​ൻ കൈ​വ​രി​ച്ച​ത്. പ​ള്ളി​ക്കു​ത്ത്, കാ​ട്ടി​ല​പ്പാ​ടം, വ​ള​യ​നൊ​ടി, കൊ​ന്ന​മ​ണ്ണ, വെ​ള്ളാ​ന്പാ​ടം, പെ​രു​ന്പി​ലാ​ട്, കു​ന്ന​ത്ത്, മു​ണ്ട​പ്പാ​ടം, സു​ൽ​ത്താ​ൻ​പ​ടി, തു​ട​ങ്ങി 33 ട്രൈ​ബ​ൽ കോ​ള​നി​ക​ളു​ണ്ട്
ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച് വാ​ക്സീ​നേ​ഷ​ൻ ന​ട​ത്തു​ക​യാ​യി​രു​ന്നു. ക്യാ​ന്പു​ക​ളി​ലേ​ക്ക് എ​ത്താ​ത്ത​വ​ർ​ക്ക് കോ​ള​നി​ക​ളി​ൽ പോ​യും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വാ​ക്സീ​ൻ ന​ൽ​കി​യി​രു​ന്നു. മെ​ഗാ വാ​ക്സീ​നേ​ഷ​ൻ ക്യാ​ന്പു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണ വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യ്യെ​ടു​ത്ത് ന​ട​ത്തി. ഇ​ത്ത​ര​ത്തി​ൽ 1,038 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ല​യി​ൽ ത​ന്നെ ആ​ദ്യ വാ​ക്സീ​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത് ചു​ങ്ക​ത്ത​റ​യി​ലാ​ണ്.
വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് ര​ണ്ടാം ഘ​ട്ട​ത്തി​ൽ 10 ല​ക്ഷം രൂ​പ കൂ​ടി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും വി​മു​ഖ​ത​യു​ള്ള​വ​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന മാ​ന്പ​ള്ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ റീ​ന ടീ​ച്ച​ർ, ബി​ന്ദു സ​ത്യ​ൻ, എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.